You are Here : Home / News Plus

കറാച്ചി ആക്രമണം: വിമാനത്താവളങ്ങളില്‍ അതിജാഗ്രത

Text Size  

Story Dated: Wednesday, June 11, 2014 07:24 hrs UTC

കറാച്ചി വിമാനത്താവളത്തിലെ തീവ്രവാദി ആക്രമണത്തെത്തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളില്‍ അതിജാഗ്രതാ സന്ദേശം പുറപ്പെടുവിച്ചു. കര്‍ശന പരിശോധനകള്‍ക്കുശേഷമേ യാത്രക്കാരെ വിമാനത്താവളത്തില്‍ പ്രവേശിപ്പിക്കാവൂ എന്നാണ് സുരക്ഷാ സേനകള്‍ക്ക് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി നിര്‍ദേശം നല്‍കിയത്. നിരീക്ഷണം ശക്തമാക്കാന്‍ ഇതോടൊപ്പം ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കി.

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരീക്ഷണവും സുരക്ഷയും ശക്തമാക്കി. വിമാനത്താവള പ്രവേശനകവാടത്തില്‍ ബാരിക്കേഡ് സ്ഥാപിച്ചു. സായുധസേനയുടെ കാവല്‍ ഏര്‍പ്പെടുത്തി. ടെര്‍മിനലുകള്‍ക്ക് മുന്നില്‍ വാഹനപാര്‍ക്കിങ്ങിന് നിയന്ത്രണമേര്‍പ്പെടുത്തി. യന്ത്രത്തോക്കുകള്‍ ഘടിപ്പിച്ച വാഹനങ്ങളടക്കം സുരക്ഷയ്ക്ക് നിയോഗിച്ചു. ബോംബ് സ്‌ക്വാഡിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും പരിശോധന വര്‍ധിപ്പിച്ചിട്ടുണ്ട്. മഫ്തിയിലുള്ള ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ എണ്ണവും കൂട്ടി. വിമാനത്താവള സുരക്ഷാച്ചുമതല വഹിക്കുന്ന കേന്ദ്ര ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന് (സി.ഐ.എസ്.എഫ്) പുറമെ സംസ്ഥാന പോലീസിന്റെ സേവനവും ആവശ്യപ്പെട്ടിട്ടുണ്ട്.
വിമാനത്താവളത്തിലേക്കുള്ള സന്ദര്‍ശകപാസുകളുടെ വിതരണം നിര്‍ത്തിവെച്ചു. യാത്രക്കാര്‍ക്ക് മാത്രമെ വിമാനത്താവളത്തിനകത്തേക്ക് പ്രവേശനം നല്‍കൂ. വാഹനങ്ങള്‍ നിരീക്ഷിക്കാനും പരിേശാധിക്കാനും പ്രത്യേക സംവിധാനവും ഏര്‍പ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.