You are Here : Home / News Plus

അഞ്ജലി ദമാനിയ എഎപി വിട്ടു

Text Size  

Story Dated: Thursday, June 05, 2014 09:32 hrs UTC




മഹാരാഷ്ട്രയില്‍ നിന്നുള്ള മുതിര്‍ന്ന എഎപി നേതാവും പാര്‍ട്ടി സംസ്ഥാന കണ്‍വീനറുമായ അഞ്ജലി ദമാനിയ പാര്‍ട്ടി വിട്ടു. ഏറെ ദുഖത്തോടെയാണ് താന്‍ പാര്‍ട്ടി വിടുന്നതെന്ന് അഞ്ജലി മുതിര്‍ന്ന നേതാക്കള്‍ക്കു നല്കിയ രാജിക്കത്തില്‍ പറയുന്നു. പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കേജരിവാള്‍ തനിക്ക് സഹോദരതുല്യനാണെന്നും തന്റെ രാജിക്കു പിന്നില്‍ പുതിയ വ്യാഖ്യാനങ്ങള്‍ നല്കരുതെന്നും അവര്‍ മാധ്യമങ്ങളെ അറിയിച്ചു.വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവയ്ക്കുന്നതെന്നാണ് അവര്‍ അറിയിച്ചത്. പാര്‍ട്ടി വിട്ടെങ്കിലും തന്റെ ആദര്‍ശങ്ങള്‍ അടിയറവയ്ക്കില്ലെന്നു പറഞ്ഞ അഞ്ജലി ദമാനിയ, തന്റെ സ്വകാര്യതയെ മാനിക്കണമെന്നും മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.