You are Here : Home / News Plus

സംസ്ഥാനത്ത് ഇത്രയധികം ബാറുകള്‍ എന്തിനാണെന്ന് ഹൈക്കോടതി

Text Size  

Story Dated: Monday, June 02, 2014 08:48 hrs UTC



മദ്യത്തിന്റെ ലഭ്യത കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ സംസ്ഥാനത്ത് ഇത്രയധികം ബാറുകള്‍ എന്തിനാണെന്ന് ഹൈക്കോടതി. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനാണ് ബാറുകള്‍ അനുവദിക്കുന്നതെങ്കില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മാത്രം ബാറുകള്‍ പോരെയെന്ന് ഹൈക്കോടതി ചോദിച്ചു. എരുമേലി പോലെയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍പ്പോലും ബാറുകള്‍ എന്തിനാണെന്നും കോടതി ആരാഞ്ഞു.
ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് 10 ബാര്‍ ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഡിവിഷന്‍ബഞ്ച് ഇക്കാര്യം ആരാഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.