You are Here : Home / News Plus

ചെന്നിത്തലയുടെ പ്രസ്താവന അനുചിതമെന്ന് സമസ്ത

Text Size  

Story Dated: Sunday, June 01, 2014 03:43 hrs UTC

കോഴിക്കോട്: അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ മുസ്ലിം സമുദായത്തെ അപമാനിക്കാനുള്ള ശ്രമമാണ് ചെന്നിത്തല നടത്തിയതെന്ന് സമസ്ത.
അന്യസംസ്ഥാനങ്ങളില്‍ പോയി ധര്‍മ സ്ഥാപനങ്ങള്‍ തുടങ്ങട്ടെ എന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന അനുചിതമാണെന്ന് സമസ്ത നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുസ്ലിം സമുദായത്തെ ഉപദേശിക്കാന്‍ ചെന്നിത്തലക്ക് എന്ത് അവകാശമാണുള്ളത്. ചെന്നിത്തലയുടെ പ്രസ്താവന ആരെയോ തൃപ്തിപ്പെടുത്താനാണ്. രാജ്യത്തിന്‍്റെ ഫെഡറല്‍ വ്യവസ്ഥയ്ക്ക് എതിരാണ് ആഭ്യന്തരമന്ത്രിയുടെ പ്രസ്താനവയെന്നും സമസ്ത നേതാക്കള്‍ പറഞ്ഞു.
നാളെ സ്കൂളില്‍ പോകേണ്ട കുട്ടികളാണ് പീഡനം അനുഭവിക്കുന്നത്. രേഖകളുണ്ടായിട്ടും അന്യായമായി തടഞ്ഞു വച്ചിരിക്കുന്ന കുട്ടികളെ ഉടന്‍ വിട്ടുനല്‍കാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും സമസ്ത നേതാക്കള്‍ വ്യക്തമാക്കി.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലെ അനാഥാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ എത്തുന്നതിനെ മനുഷ്യക്കടത്തെന്നു വിളിക്കുന്നത് ശരിയല്ല. യതീം ഖാനകളെയും മുസ്ലിം സ്ഥാപനങ്ങളെയും ഇകഴ്ത്താനുള്ള അവസരമായി ചിലര്‍ ഇത് ഉപയോഗിക്കുകയാണ്.
സര്‍ക്കാര്‍ നിര്‍വഹിക്കാതെ പോയ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത സ്ഥാപനങ്ങളാണ് അനാഥാലയങ്ങള്‍. നിയമപരമായ പോരായ്മകളുണ്ടെങ്കില്‍ അതിന് പരിഹാരം കാണുകയായിരുന്നു വേണ്ടതെന്നും സമസ്ത നേതാക്കളായ ഉമര്‍ ഫൈസി മുക്കം,അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.