You are Here : Home / News Plus

മോദി- ജയലളിത കൂടിക്കാഴ്ച ജൂണ്‍ 3 ന്

Text Size  

Story Dated: Friday, May 30, 2014 09:10 hrs UTC

തമിഴ്നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ജൂണ്‍ മൂന്നിനാണ് ഇരുവരും കൂടിക്കാഴ്ച നടത്തുകയെന്ന് ഒൗദ്യോഗികവൃത്തം അറിയിച്ചു. മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ശ്രീലങ്കന്‍ പ്രസിഡന്‍്റ് മഹീന്ദ രാജപക്സെയെ ക്ഷണിച്ചതില്‍ ജയലളിത പ്രതിഷേധം അറിയിക്കുകയും സത്യപ്രതിജ്ഞ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. ശ്രീലങ്കയിലെ മനുഷ്യാവകാശ ലംഘനം രാജ്യാന്തര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യം ജയിലളിത മോദിയോട് നേരിട്ട് ഉന്നയിക്കുമെന്നാണ് വിവരം. മോദിക്കു പുറമെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായും ജയലളിത കൂടിക്കാഴ്ച നടത്തും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.