You are Here : Home / News Plus

വിദ്യാഭ്യാസയോഗ്യതയേക്കാള്‍ പ്രധാനം പ്രായോഗികജ്ഞാനമാണെന്ന് ഇന്നസെന്റ്

Text Size  

Story Dated: Friday, May 30, 2014 08:55 hrs UTC



രാഷ്ട്രീയപ്രവര്‍ത്തകന്റെ വിദ്യാഭ്യാസയോഗ്യതയേക്കാള്‍ പ്രധാനം അയാളുടെ പ്രായോഗികജ്ഞാനമാണെന്ന് ചാലക്കുടി എംപിയും നടനുമായ ഇന്നസെന്റ്. പാഠപുസ്തകങ്ങളില്‍ നിന്നു ലഭിക്കുന്ന അറിവിനേക്കാള്‍ വലുതാണ് ജീവിതത്തില്‍ നിന്നും പഠിക്കുന്ന അറിവുകള്‍. എട്ടാംക്ലാസുകാരനായ തന്നേക്കാള്‍ വിദ്യാഭ്യാസം കുറഞ്ഞ കാമരാജ് തമിഴ്‌നാട് മുഖ്യമന്ത്രിയായിട്ടുണെ്ടന്നും ഇന്നസെന്റ് പറഞ്ഞു. സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസയോഗ്യതാ വിഷയം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.