You are Here : Home / News Plus

ഉത്തര്‍പ്രദേശില്‍ ദലിത് സഹോദരിമാരെ കൂട്ടമാനഭംഗം ചെയ്ത് മരത്തില്‍ കെട്ടിത്തൂക്കി

Text Size  

Story Dated: Thursday, May 29, 2014 05:29 hrs UTC

ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയില്‍ ദലിത് സഹോദരിമാരെ കൂട്ടമാനഭംഗം ചെയ്ത് മരത്തില്‍ കെട്ടിത്തൂക്കി. 14ഉം 15ഉം വയസ്സുകാരികളായ സഹോദരിമാരെ ചൊവ്വാഴ്ച മുതല്‍ കാണാതായിരുന്നു. കത്രയിലെ ഉഷൈത് മേഖലയില്‍ മരത്തില്‍ തൂങ്ങിക്കിടക്കുന്നരീതിയില്‍ സഹോദരിമാരുടെ മൃതദേഹം കണ്ടത്തെുകയായിരുന്നു. സംഭവത്തില്‍ പൊലീസിന്‍െറ അനാസ്ഥയില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ തെരുവിലിറങ്ങി. പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ റോഡ് തടഞ്ഞു. തുടര്‍ന്ന് ഏഴുപേര്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. രണ്ട് പൊലീസുകാരെ സസ്പെന്‍ഡ്ചെയ്തു. എന്നാല്‍ ഒരുപ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പപ്പുയാദവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റുപ്രതികള്‍ ഒളിവിലാണ്. ബ്രിജേഷ്, അവദേശ് എന്നീ പ്രതികളെ തിരിച്ചറിഞ്ഞതായും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.