You are Here : Home / News Plus

എം.എ ബേബി രാജിവെക്കുമെന്ന വാര്‍ത്ത മാധ്യമ സൃഷ്ടി -കോടിയേരി

Text Size  

Story Dated: Monday, May 19, 2014 07:15 hrs UTC

സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും എം.എല്‍.എയുമായ എം.എ ബേബി രാജിക്കൊരുങ്ങുന്നു എന്ന വാര്‍ത്ത മാധ്യമ സൃഷ്ടി മാത്രമാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. അത്തരം രാജി നാടകം സി.പി.എമ്മില്‍ നിന്നുണ്ടാകില്ലെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോദിയാണ് യു.ഡി.എഫിനെ കേരളത്തില്‍ ജയിപ്പിച്ചത്. പാര്‍ട്ടി പുന:സംഘടന നടത്തുമെന്ന തീരുമാനം സ്വാഗതാര്‍ഹമാണ് - കോടിയേരി പറഞ്ഞു.
 തെരഞ്ഞെടുപ്പിലെ തിരിച്ചടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പോളിറ്റ്ബ്യൂറോ യോഗത്തില്‍ കുണ്ടറ എം.എല്‍.എ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത ബേബി നേതൃത്വത്തെ അറിയിച്ചതായാണ് വാര്‍ത്തകള്‍ ഉണ്ടായിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.