You are Here : Home / News Plus

രാജി സന്നദ്ധത അറിയിച്ച് എം.എ. ബേബി

Text Size  

Story Dated: Sunday, May 18, 2014 01:33 hrs EDT

ന്യൂഡല്‍ഹി: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി കുണ്ടറ എം.എല്‍.എ സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചതായി സൂചന. സ്വന്തം മണ്ഡലത്തില്‍ വോട്ടു കുറഞ്ഞ സാഹചര്യത്തില്‍ എം.എല്‍.എ സ്ഥാനത്ത് തുടരുന്നത് ധാര്‍മികമായി ശരിയല്ളെന്ന് ബേബി പി.ബിയെ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇക്കാര്യം സംസ്ഥാനസമിതിയില്‍ ചര്‍ച്ചചെയ്യും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ നിന്ന് 6911 വോട്ടിന്‍റെ മികച്ച ലീഡാണ് എന്‍.കെ പ്രേമചന്ദ്രന്‍ നേടിയത്. കുണ്ടറയില്‍ ലീഡ് നേടാന്‍ സാധിക്കാത്ത എം.എ ബേബി ധാര്‍മികതയുടെ പേരില്‍ എം.എല്‍.എ സ്ഥാനം രാജി വെക്കണമെന്ന ആവശ്യവുമായി ആര്‍.എസ്.പിയും രംഗത്തത്തെിയിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.