You are Here : Home / News Plus

നരേന്ദ്ര മോദി ജയലളിതയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു

Text Size  

Story Dated: Sunday, May 18, 2014 11:01 hrs EDT

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ നേടിയ ഉജ്വല വിജയത്തിന് നരേന്ദ്ര മോദി മുഖ്യമന്ത്രി ജയലളിതയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. കേന്ദ്ര സര്‍ക്കാര്‍ തമിഴ്നാടുമായി എല്ലാവിധത്തിലും സഹകരിച്ചുപോകുമെന്ന് മോദി ജയലളിതയെ അറിയിച്ചു. അതേസമയം, കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്ന ബ.ിജെ.പി സര്‍ക്കാരിന് തമിഴ്നാട് സര്‍ക്കാരിന്‍്റെ എല്ലാവിധ സഹകരണങ്ങളും ആവശ്യപ്പെട്ടാണ് മോദി ജയലളിതയെ വിളിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ മോദിയെ അഭിനന്ദിച്ച് ജയലളിത വെള്ളിയാഴ്ച കത്തയച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More