You are Here : Home / News Plus

കനത്ത തോല്‍വി: സോണിയയും രാഹുലും രാജി വച്ചേക്കും

Text Size  

Story Dated: Saturday, May 17, 2014 07:45 hrs EDT


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുപിഎയ്ക്ക് തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രാജി വയ്ക്കാനൊരുങ്ങുന്നു.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ ജയം രണ്ടക്കങ്ങളില്‍ ഒതുങ്ങിയത് പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ തോല്‍വിയുടെ ഉത്തരവാദിത്വം രാഹുല്‍ ഗാന്ധി ഏറ്റെടുത്തിരുന്നു. കോണ്‍ഗ്രസിന് വളരെ മോശം പ്രകടനമാണ് കാഴ്ചവെക്കാന്‍ കഴിഞ്ഞതെന്നും ജനവികാരം മനസിലാക്കുന്നുവെന്നും രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

തിങ്കളാഴ്ച നടക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തനസമിതിയില്‍ ഇരുവരും രാജിസന്നദ്ധത അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. തോല്‌വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് പ്രവര്‍ത്തനസമിതിയില്‍ അറിയിച്ച ശേഷമായിരിക്കും ഇരുവരും പാര്‍ട്ടി പദവികള്‍ ഒഴിയാന്‍ സന്നദ്ധത അറിയിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More