You are Here : Home / News Plus

ബിഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍ രാജിവച്ചു

Text Size  

Story Dated: Saturday, May 17, 2014 07:19 hrs EDT

ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍ രാജിവച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് നിധീഷിന്‍റെ മേല്‍ ആരോപണം ശക്തമാവുമെന്നും പാര്‍ട്ടിയില്‍ വിഭാഗീയത കടുക്കുമെന്നും സൂചനയുണ്ടായിരുന്നു. ഇതിനിടയില്‍ ആണ് രാജി പ്രഖ്യാപനം.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ സഖ്യ കക്ഷിയായ നിധീഷിന്‍റെ ജെ.ഡി.യുവിന് 20 സീറ്റുകള്‍ ലഭിച്ചിരുന്നു. എന്നാല്‍, എന്‍.ഡി.എ വിട്ടതിനുശേഷം നടന്ന ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കേവലം രണ്ടു സീറ്റു മാത്രമാണ് ലഭിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.