You are Here : Home / News Plus

പ്രമുഖരുടെ തോല്‍വി ഞെട്ടിച്ചു

Text Size  

Story Dated: Friday, May 16, 2014 11:55 hrs EDT

ന്യൂദല്‍ഹി: ദേശീയ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന കോണ്‍ഗ്രസിന്‍െറയും മൂന്നാം മുന്നണിയുടെയും തലമുതിര്‍ന്ന നേതാക്കള്‍ പലരും പരാജയത്തിന്‍െറ രുചിയറിഞ്ഞതാണ് 16ാം ലോക്സഭാ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്.
സ്പീക്കര്‍ മീരാകുമാര്‍, കേന്ദ്രമന്ത്രിമാരായ സുശീല്‍കുമാര്‍ ഷിന്‍ഡെ, സല്‍മാന്‍ ഖുര്‍ഷിദ്, ഗുലാം നബി ആസാദ്, കപില്‍ സിബല്‍, ഫാറൂഖ് അബ്ദുല്ല, അംബിക സോണി, ആധാര്‍ കാര്‍ഡ് വിഭാവനം ചെയ്ത നന്ദന്‍ നിലേകരി, കോണ്‍ഗ്രസ് വക്താവ് പി.സി. ചാക്കോ, എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേല്‍, പ്രിയ ദത്ത്, മിലിന്ദ് ദിയോറ, എ.എ.പി നേതാക്കളായ കജ്രിവാള്‍, മേധ പട്ക്കര്‍, യോഗേന്ദ്ര യാദവ്, സോണി സോറി, ബി.ജെ.പി വിമത നേതാവ് ജസ്വന്ത് സിങ്, സചിന്‍ പൈലറ്റ്, ഗിരിജ വ്യാസ്, ജനാര്‍ദ്ദന്‍ പൂജാരി, ശങ്കര്‍സിങ് വഗേല, ഡി.എം.കെ. നേതാവ് ദയാനിധി മാരന്‍, എ. രാജ, ടി.ആര്‍. ബാലു, സിനിമ താരം ജയപ്രദ, ആര്‍.എല്‍.ഡി. നേതാവ് അജിത്സിങ്, രാജ് ബബ്ബാര്‍, അമര്‍സിങ്, ഷാസിയ ഇല്‍മി, റീത്ത ബഹുഗുണ ജോഷി, ദീപ ദാസ് മുന്‍ഷി, പവന്‍ കുമാര്‍ ബെന്‍സല്‍, സി.പി.എമ്മിലെ ബസുദൈവ ആചാര്യ, പി.ബി അംഗം എം.എ ബേബി, അജയ് മാക്കന്‍, സുബോദ്കാന്ത് സഹായ്, ജയ്പാല്‍ റെഡ്ഢി, ജെ.ഡി.യു നേതാവ് ശരദ് യാദവ്, ബീഹാര്‍ മുന്‍ മുഖ്യമന്ത്രി റാബ്റി ദേവി എന്നിവര്‍ കടപുഴകി വീണപ്പോള്‍ ബി.ജെ.പിയിലും തിരിച്ചടികളുണ്ടായി. രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെറ്റ്ലി, ചന്ദന്‍ മിത്ര, പുരന്ദേശ്വരി എന്നിവരുടെ പരാജയം ബി.ജെ.പിയെ ഞെട്ടിക്കുന്നതായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More