You are Here : Home / News Plus

എന്‍.ഡി തിവാരി വീണ്ടും വിവാഹിതനായി

Text Size  

Story Dated: Thursday, May 15, 2014 08:12 hrs UTC

കോണ്‍ഗ്രസ് നേതാവും ആന്ധ്രപ്രദേശ് മുന്‍ ഗവര്‍ണറുമായ എന്‍.ഡി തിവാരി വീണ്ടും വിവാഹിതനായി. ഡി.എന്‍.എ പരിശോധനയിലൂടെ ദല്‍ഹി ഹൈകോടതി മകനായി സ്ഥിരീകരിച്ച 34കാരനായ രോഹിത് ശേഖറിന്‍െറ അമ്മ ഉജ്വല ശര്‍മയെയാണ് നിയമപ്രകാരം 88കാരന്‍ തിവാരി വിവാഹം കഴിച്ചത്. നേരത്തെ രോഹിത് ശേഖറിനെയും അമ്മ ഉജ്വല ശര്‍മയെയും തിവാരി അംഗീകരിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് 2008ല്‍ രോഹിത് കോടതിയെ സമീപിക്കുകയും ഡി.എന്‍.എ പരിശോധന നടത്തണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു. തുടര്‍ന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം പ്രകാരം തിവാരി ഡി.എന്‍.എ പരിശോധനക്ക് വിധേയനായി. ആറ് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിന് ശേഷം 2012 ജൂലൈ 27ന് രോഹിത് ശര്‍മയുടെ പിതാവ് തിവാരിയാണെന്ന് സ്ഥിരീകരിച്ച് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.