You are Here : Home / News Plus

ഉദയംപേരൂര്‍ ഐ.ഒ.സി പ്ലാന്റ് അടച്ചു

Text Size  

Story Dated: Monday, May 05, 2014 07:11 hrs UTC

ഉദയംപേരൂര്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ ഒ എസി) പ്ലാന്റിലെ പൈപ്പ് ലൈനില്‍ പാചകവാതക ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് പ്ലാന്റ് താല്‍ക്കാലികമായി അടച്ചു. സുരക്ഷയുടെ ഭാഗമായി സമീപപ്രദേശത്തുനിന്ന് ആളുകളെ ഒഴുപ്പിച്ച് മാറ്റി. പ്രദേശത്തെ വൈദ്യുതി വിതരണം നിര്‍ത്തിവെച്ചു.രാവിലെ എട്ടരയോടെ ബുള്ളറ്റ് ടാങ്കറില്‍നിന്നും പ്ലാന്റിലെ സ്റ്റോറേജ് ടാങ്കില്‍ വാതകം നിറയ്ക്കുന്നതിനിടെയാണ് ചോര്‍ച്ച ഉണ്ടായത്. ടാങ്കറിലെ പ്രഷര്‍വാല്‍വിലൂടെ വാതകം ചോരുകയായിരുന്നു.ദഗ്ധരുടെ നേതൃത്വത്തില്‍ ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പാചകവാതകം നിറച്ച 25 ലേറെ ബുള്ളറ്റ് ടാങ്കറുകള്‍ പ്ലാന്റിനു സമീപത്തെ പാര്‍ക്കിങ് മേഖലയിലുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.