You are Here : Home / News Plus

ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കും : രാഹുല്‍ ഗാന്ധി

Text Size  

Story Dated: Friday, May 02, 2014 03:27 hrs EDT

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍  പ്രതിപക്ഷത്തിരിക്കുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി.ജെ.പി അധികാരത്തിലത്തെുന്നത് തടയാന്‍ മൂന്നാം മുന്നണിയെ പിന്തുണക്കുമെന്ന മുതിര്‍ന്ന നേതാക്കളുടെ പ്രസ്താവനയില്‍ രാഹുല്‍ അതൃപ്തി രേഖപ്പെടുത്തി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെയാണ് അദ്ദേഹം അതൃപ്തി അറിയിച്ചത്. ബി.ജെ.പി അധികാരത്തിലത്തെുന്നത് തടയാന്‍ മൂന്നാം മുന്നണിയെ പിന്തുണക്കുന്ന കാര്യം വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് അടക്കം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയില്‍ അഴിച്ചുപണികളുണ്ടാകുമെന്ന് രാഹുല്‍ സൂചന നല്‍കിയിട്ടുണ്ട്. പാര്‍ട്ടി നേതൃസ്ഥാനങ്ങളിലേക്ക് യുവാക്കളെ കൊണ്ടുവരാനും രാഹുലിന് താല്‍പര്യമുണ്ട്. പ്രാദേശിക പാര്‍ട്ടികളെ അപേക്ഷിച്ച് കോണ്‍ഗ്രസിനു പിന്തുണ കുറഞ്ഞ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനാണ് രാഹുലിന്‍റെ  തീരുമാനം. വര്‍ഗീയ പാര്‍ട്ടികള്‍ അധികാരത്തിലത്തെുന്നത് തടയാന്‍ മുന്നാംമുന്നണിയെ പിന്തുണക്കുമെന്ന് നേരത്തെ പ്രസ്താവന നടത്തിയ അഹമദ് പട്ടേല്‍ പിന്നീട് നിലപാട് മാറ്റിയിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More