You are Here : Home / News Plus

ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി രാജിവച്ചു

Text Size  

Story Dated: Sunday, April 27, 2014 06:42 hrs UTC

മുങ്ങിയ കപ്പലിലെ യാത്രക്കാരെ രക്ഷപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി ചുങ് ഹോങ് വോണ്‍ രാജിവച്ചു. മരിച്ചവരുടെ കുടുംബങ്ങളോട് അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തതായി കൊറിയന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. കാര്യക്ഷമമായി രക്ഷാപ്രവര്‍ത്തനം നടക്കാത്തതിനെതിരെ യാത്രക്കാരുടെ ബന്ധുക്കള്‍ പ്രക്ഷോഭംനടത്തിയിരുന്നു. യാത്രക്കാരുടെ ബന്ധുക്കള്‍ പലരും ജിന്‍ഡോ ദ്വീപില്‍ തമ്പടിച്ചിരിക്കുകയാണ്.  ദുരന്തത്തില്‍ മരിച്ച 187 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. നൂറിലേറെപ്പേരെക്കുറിച്ച് ഇനിയും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

ഇഞ്ചിയോണില്‍നിന്ന് വിനോദസഞ്ചാര ദ്വീപായ ജെജുവിലേക്കുപോവുകയായിരുന്ന യാത്രക്കപ്പലാണ് അപകടത്തില്‍പ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.