You are Here : Home / News Plus

കടകംപള്ളി ഭൂമിതട്ടിപ്പു കേസില്‍ സലിംരാജിന്റെ ഭാര്യക്കെതിരെ കേസ്

Text Size  

Story Dated: Saturday, April 26, 2014 02:53 hrs EDT

കടകംപള്ളി ഭൂമിതട്ടിപ്പു കേസില്‍ സലിംരാജിന്റെ ഭാര്യക്കെതിരെ സിബിഐ കേസ് എടുത്തു. 22-ാം പ്രതിയാക്കിയാണ് സിബിഐ കേസ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ 21-ാം പ്രതിയാണ് സലിംരാജ്. വിശ്വാസ വഞ്ചന, ഗൂഢാലോചന, അഴിമതി നിരോധന നിയമം അടക്കമുള്ള വകപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
റവന്യൂവകുപ്പില്‍ ജോലി ചെയ്യുന്ന സലിംരാജിന്റെ ഭാര്യക്കെതിരെ ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ടു നേരത്തെ ആരോപണം ഉയര്‍ന്നിരുന്നെങ്കിലും നടപടി സ്വീകരിക്കാന്‍ തയ്യാറായില്ല. സലിംരാജിന്റെ ഉന്നതബന്ധങ്ങള്‍ കേസില്‍ നടപടി സ്വീകരിക്കാന്‍ തടസ്സമായതായി സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ഗണ്‍മാനെന്ന പദവി സലിംരാജ് ദുരുപയോഗം ചെയ്‌തെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.