You are Here : Home / News Plus

വോട്ടുചെയ്തില്ലെങ്കില്‍ തല വെട്ടുമെന്ന് ഭീഷണി; അതും ആം ആദ്മിയോട്

Text Size  

Story Dated: Monday, April 07, 2014 05:26 hrs EDT

സമാജ് വാദി പാര്‍ട്ടിക്ക് വോട്ടുചെയ്തില്ലെങ്കില്‍ തല വെട്ടുമെന്ന് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതായി പരാതി.
ഉത്തര്‍ പ്രദേശിലെ ഏത്വായിലെ രാംഗഞ്ച് പ്രദേശാത്താണ് ആപ്പ് പ്രവര്‍ത്തകരെ സമാജ് വാദി പാര്‍ട്ടിയുടെ ആളുകള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചത്.
സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ ആം ആദ്മിക്കാര്‍ പരാതി നല്‍കി. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് ഇവര്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.

ബി എസ് പിയില്‍ നിന്നും അജയ്പാല്‍ സിംഗ് ജാദവ്, ബി ജെ പിയില്‍ നിന്നും അശോക് ദോറെ, ആപ്പ് പാര്‍ട്ടിയില്‍ നിന്നും സുനാഹരി ലാല്‍ എന്നിവരാണ് ഇവിടെ മത്സരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.