You are Here : Home / News Plus

എ.എന്‍ ഷംസീര്‍ ടിപി ഘാതകന്‍ മനോജുമായി ഫോണില്‍ ബന്ധപ്പെട്ടു: ആര്‍.എം.പി

Text Size  

Story Dated: Saturday, April 05, 2014 05:04 hrs EDT

സി.പി.എം സ്ഥാനാര്‍ഥി എ.എന്‍ ഷംസീറിന് ടി.പി വധത്തില്‍ പങ്കുണ്ടെന്ന് ആര്‍.എം.പി. ടി.പിയെ കൊലപ്പെടുത്തതിന് മുമ്പ് പ്രധാന പ്രതി കിര്‍മാനി മനോജ് ഷംസീറിനെ ഫോണില്‍ വിളിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും ആര്‍.എം.പി ജനറല്‍ സെക്രട്ടറി എന്‍. വേണു ആവശ്യപ്പെട്ടു.ഷംസീറുമായി കിര്‍മാനി മനോജ് ഫോണില്‍ സംസാരിച്ചതിന്‍െറ രേഖകളുടെ പകര്‍പ്പുകള്‍ ആര്‍.എം.പി പുറത്തുവിട്ടു.

ഷംസീറിന്‍്റ് പങ്ക് പൊലീസ് അന്വേഷിച്ചിട്ടില്ലെന്നും വേണു വാര്‍ത്താലേഖകരോട് പറഞ്ഞു.കിര്‍മാനി മനോജുമായി രണ്ടുതവണ ഷംസീര്‍ ബന്ധപ്പെട്ടു.
എ.എന്‍ ഷംസീറിനെ അറസ്റ്റ് ചെയ്യണമെന്ന് ആര്‍.എം.പി നേതാവും ടി.പി ചന്ദ്രശേഖരന്‍െറ വിധവയുമായ കെ.കെ രമ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More