You are Here : Home / News Plus

ജാമ്യത്തിന് 10,000 കോടി കെട്ടിവെക്കാനില്ലെന്ന് സുബ്രതോ റോയ്‌

Text Size  

Story Dated: Friday, April 04, 2014 04:26 hrs UTC

ജാമ്യം ലഭിക്കുന്നതിന് 10,000 കോടി രൂപ കെട്ടിവെക്കാനില്ലെന്ന് സഹാറ മേധാവി സുബ്രതോ റോയ് സുപ്രീം കോടതിയെ അറിയിച്ചു.
മാര്‍ച്ച് നാലുമുതല്‍ ജയിലിലുള്ള സുബ്രതോ റോയിക്കും മറ്റ് രണ്ട് ഡയറക്ടര്‍മാര്‍ക്കും ജാമ്യമനുവദിച്ച കോടതി മൂന്നുപേരോടും 5,000 കോടിരൂപ പണമായും ബാക്കി ബാങ്ക് ഗ്യാരന്റിയായും കെട്ടിവെക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ 2,500 കോടിരൂപ മാത്രമേ പണമായി നല്‍കാന്‍ കഴിയൂവെന്ന് ജസ്റ്റിസുമാരായ കെ. എസ്. രാധാകൃഷ്ണന്‍, ജെ. എസ്. കേഹര്‍ എന്നിവരടങ്ങിയ ബെഞ്ചിനെ സഹാറ ഗ്രൂപ്പ് അറിയിച്ചു. ബാക്കി തുകയായ 2,500 കോടി രൂപ മൂന്നുപേരെയും വിട്ടയച്ച് മൂന്നാഴ്ചയ്ക്കുള്ളില്‍ നല്‍കാമെന്നും കോടതിയെ അറിയിച്ചു. നിര്‍ദേശം രജിസ്ട്രിയില്‍ സമര്‍പ്പിച്ചശേഷം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.