You are Here : Home / News Plus

കേരളത്തില്‍ ഒരു സീറ്റിലും കോണ്‍ഗ്രസ് ജയിക്കില്ല :പിണറായി

Text Size  

Story Dated: Thursday, April 03, 2014 11:01 hrs UTC

തൃശൂര്‍ . കേരളത്തില്‍ ഒരു സീറ്റിലും കോണ്‍ഗ്രസ് ജയിക്കില്ലന്നു പിണറായി വിജയന്‍ .കോണ്‍ഗ്രസിനെ ജനം കയ്യൊഴിഞ്ഞിരിക്കുന്നു. ധനകാര്യ വര്‍ഷാരംഭത്തിന്റെ രണ്ടാം ദിനം പിന്നിട്ടപ്പോഴേക്കും കടപ്പത്രം ഇറക്കാനാണു സര്‍ക്കാര്‍ ആലോചിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധനത്തിനായാണു സാധാരണ വായ്പയെടുക്കാറുള്ളത്.ജീവനക്കാര്‍ക്കു ശമ്പളവും പെന്‍ഷനും കൊടുക്കണമെങ്കില്‍ ഇതു വേണമെന്നു വന്നിരിക്കുന്നു. സാമ്പത്തിക സ്ഥിതി ഇക്കണക്കിനാണെങ്കില്‍ ബജറ്റില്‍ അവതരിപ്പിച്ച കണക്കുകള്‍ക്ക് എന്തു സാംഗത്യമാണുള്ളതെന്നും പിണറായി വിജയന്‍ ചോദിച്ചു.പ്രസ് ക്ളബിന്റെ മീറ്റ് ദ് പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു പിണറായി.തിരഞ്ഞെടുപ്പു സര്‍വേ നടത്തുന്നവര്‍ കോര്‍പറേറ്റുകള്‍ക്കു വേണ്ടി കര്‍സേവ നടത്തുന്നവരാണ്. വിഎസിനു പാര്‍ട്ടി ഒരു തരത്തിലുള്ള ഓഫറും നല്‍കിയിട്ടില. സമുന്നതനായ നേതാവിന് എന്ത് വാഗ്ദാനം നല്‍കാനാണ്. സിപിഎം അങ്ങനെ ചെയ്യുമെന്നു കരുതുന്നുണ്ടോ? എന്തും പറയാമെന്നു കരുതുന്നവരാണ് അത്തരത്തില്‍ പ്രചാരണം നടത്തുന്നത്. വിഎസിന്റെ ശക്തമായ പാര്‍ട്ടി നിലപാട് തിരഞ്ഞെടുപ്പില്‍ മുന്നണിക്കു ഗുണം ചെയ്യും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.