ജനിതക വിത്തുകളുടെ പരീക്ഷണം അനുവദിക്കണമെന്ന നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കേന്ദ്ര കൃഷി-പരിസ്ഥിതി മന്ത്രാലയങ്ങളാണ് ഈ ആവശ്യം ഉന്നയിച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ജനിതക വിത്ത് പരീക്ഷണം പാടങ്ങളില്‍ വേണ്ട എന്ന മുന്‍നിലപാട് മാറ്റിയാണ് സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്‍കിയത്. ജനിതക വിത്ത് പരീക്ഷണം ഇനിയും തടഞ്ഞാല്‍ അത് ഭക്ഷ്യസുരക്ഷയെ അപകടത്തിലാക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഇത്തരം വിത്തുകളുടെ പാര്‍ശ്വഫലങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ സാങ്കേതിക സിമിതിയുടെ റിപ്പോര്‍ട്ട് തള്ളണമെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. കാര്‍ഷിക പുരോഗതിക്കും ജനിതക വിളകള്‍ ആവശ്യമാണ്. അല്ലാത്തപക്ഷം ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് രാജ്യം നിര്‍ബന്ധിതമാകുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
Comments