You are Here : Home / News Plus

റിസര്‍വ് ബാങ്ക് പണ-വായ്പാ നയം പ്രഖ്യാപിച്ചു

Text Size  

Story Dated: Tuesday, April 01, 2014 03:12 hrs EDT

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ) നടത്തിയ പണ-വായ്പാ നയ അവലോകനത്തില്‍ പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി. നാണ്യപ്പെരുപ്പം കുറഞ്ഞതും രൂപ കരുത്താര്‍ജ്ജിച്ചതുമാണ് നിരക്കുകളില്‍ മാറ്റം വരുത്താതിരിക്കാന്‍ കാരണം. ഇതോടെ റിപ്പോ നിരക്ക് 8 ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 7 ശതമാനമായും കരുതല്‍ ധനാനുപാതം 4 ശതമാനമായും തുടരും റിസര്‍വ് ബാങ്കില്‍ നിന്നും ലഭിക്കുന്ന വായ്പക്ക് ബാങ്കുകള്‍ നല്‍കേണ്ട പലിശയാണ് റിപ്പോ നിരക്ക്. റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കുന്ന തുകക്ക് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന പലിശയാണ് റിവേഴ്‌സ് റിപ്പോ നിരക്ക്. നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്ന നടപടി തന്നെയാണ് ആര്‍.ബി.ഐയില്‍ നിന്നും ഉണ്ടായത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.