You are Here : Home / News Plus

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം : സര്‍ക്കാറിന്‍റെ അപ്പീല്‍ ഇന്ന് പരിഗണിക്കും

Text Size  

Story Dated: Tuesday, April 01, 2014 01:08 hrs EDT

ഭൂമിതട്ടിപ്പ് കേസില്‍ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും മുഖ്യമന്ത്രിക്കും എതിരായുള്ള പരാമര്‍ശം നീക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ അപ്പീല്‍ തയ്യാറാക്കി നല്‍കിയെങ്കിലും അപ്പീല്‍ രജിസ്ട്രിയില്‍ നിന്ന് കോടതിയിലെത്താന്‍ നാലു മണിയായി. സര്‍ക്കാറിനു വേണ്ടി അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയാണ് ഹാജരായത്. എന്നാല്‍ അപ്പീല്‍ പരിഗണനക്കെത്താന്‍ വൈകിയതിനാല്‍ ജസ്റ്റിസ് കെ.എം. ജോസഫും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെ!ഞ്ച് അത് ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി. ഹര്‍ജിക്കാധാരമായ വസ്തുതര്‍ക്കത്തില്‍ 2007 മുതലുള്ള സംഭവങ്ങള്‍ സി.ബി.ഐ. അന്വേഷിക്കണമെന്നും സര്‍ക്കാര്‍ അപ്പീലില്‍ ആവശ്യപ്പെടുന്നു. 2011 മുതലുള്ള സംഭവങ്ങളെക്കുറിച്ച് സിബി.ഐ. അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. കളമശ്ശേരിയിലെ ഭൂമിതട്ടിപ്പ് സംബന്ധിച്ച് തൃക്കാക്കര പത്തടിപ്പാലം സ്വദേശി എന്‍.എ. ഷെരീഫയും മറ്റും നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാറിന്‍റെ  അപ്പീല്‍. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More