You are Here : Home / News Plus

മോഡിയെ മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സിക്കണം - ശരദ് പവാര്‍

Text Size  

Story Dated: Monday, March 31, 2014 07:15 hrs UTC

അസംബന്ധം പറയുന്ന ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി ചികിത്സിക്കണമെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. മോഡി രാജ്യത്തിന് ആപത്താണെന്നും പവാര്‍ പറഞ്ഞു.ഗാങ്സ്വാങ്കിയില്‍ എന്‍.സി.പി സ്ഥാനാര്‍ഥി വിജയ് ബാംബ്ലെയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പവാര്‍. മോഡിയുടെ കോണ്‍ഗ്രസ് വിമുക്ത ഭാരതമെന്ന പ്രസ്താവനക്കെതിരെയാണ് പവാര്‍ രംഗത്തത്തെിയത്. സ്വാതന്ത്ര്യസമരത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വഹിച്ച ത്യാഗങ്ങളെക്കുറിച്ച് മോദിക്ക് ഒന്നുമറിയില്ലെന്നും  കോണ്‍ഗ്രസിന്‍റെ  ആശയമാണ് രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിനോ സമൂഹത്തിനോ വേണ്ടി ഒന്നും ചെയ്യാത്ത വ്യക്തിയാണ് കോണ്‍ഗ്രസിനെ തൂത്തെറിയണമെന്ന് പറയുന്നതെന്നും പവാര്‍ വിമര്‍ശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.