You are Here : Home / News Plus

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കാലഹരണപ്പെട്ടു

Text Size  

Story Dated: Saturday, March 29, 2014 08:02 hrs UTC

തിരുവനന്തപുരം:മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇന്നും തുടരുന്നത് കാലഹരണപ്പെട്ട പരിപാടികളും നയങ്ങളും ശൈലികളുമാണന്നു എ.കെ ആന്റണി.സി.പി.എമ്മിന്റെ 15 സ്ഥാനാര്‍ഥികളില്‍ അഞ്ച് പേര്‍ സ്വതന്ത്രന്മാരാണ്.സ്വന്തം ചിഹ്നത്തില്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനുള്ള ധൈര്യം പോലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഇല്ലാതായി.തിരുവനന്തപുരം പ്രസ് ക്ലബിന്റെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു തിരഞ്ഞെടുപ്പ് പര്യടനത്തിനായി കേരളത്തിലെത്തിയ ആന്റണി .ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ സാഹചര്യം കോണ്‍ഗ്രസിന് വളരെ അനുകൂലമാണെന്നും ആന്റണി പറഞ്ഞു. യു.ഡി.എഫിന് കഴിഞ്ഞതവണത്തെക്കാള്‍ ഒരു സീറ്റെങ്കിലും അധികം കിട്ടും. ഇന്നത്തെ കേരളം കൊലപാതക രാഷ്ട്രീയത്തോട് പ്രതികരിക്കുന്ന കേരളമാണ്. അവര്‍ക്ക് കൊലപാത രാഷ്ട്രീയത്തോട് വെറുപ്പാണ്. പ്രവചനങ്ങളെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് ദേശീയതലത്തില്‍ ലഭിക്കും. വ്യക്തികള്‍ തമ്മിലുള്ള മത്സരമല്ല ആശയങ്ങള്‍ തമ്മിലുള്ള മത്സരമാണ് നടക്കുക. ഗുജറാത്തല്ല ഇന്ത്യ. കേരളത്തിലേയും ഗുജറാത്തിലേയും ഗ്രാമങ്ങള്‍ പോയി കണ്ട് താരതമ്യം ചെയ്തുനോക്കണം. അപ്പോള്‍ മനസ്സിലാകും കേരളത്തിലെ ഗ്രാമങ്ങള്‍ സ്വര്‍ഗമാണെന്ന്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.