You are Here : Home / News Plus

വൈദ്യുതി പ്രതിസന്ധി വീണ്ടും, കര്‍ണാടകം വൈദ്യുതിവില്‍പന നിരോധിച്ചു

Text Size  

Story Dated: Friday, March 28, 2014 04:21 hrs UTC

തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കര്‍ണാടകം അവിടെനിന്നുള്ള വൈദ്യുതി പുറത്തേക്ക് കൊണ്ടുപോകുന്നത് നിരോധിച്ചു. ഇതോടെ കേരളം വീണ്ടും വൈദ്യുതി പ്രതിസന്ധിയിലായി. കര്‍ണാടകത്തില്‍നിന്ന് വാങ്ങുന്ന 400 മെഗാവാട്ട് വൈദ്യുതി കേരളത്തിന് കിട്ടാതാവും. ഈ നിരോധനത്തിനെതിരെ കേരളം കേന്ദ്രസര്‍ക്കാരിന് പരാതിനല്‍കി. കര്‍ണാടകത്തിലെ വൈദ്യുതിയുത്പാദകര്‍ നിരോധനം അനുസരിച്ചാല്‍ കേരളത്തില്‍ ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തേണ്ടിവരും. എന്നാല്‍ തിരഞ്ഞെടുപ്പ് കാലമായതിനാല്‍ ഏപ്രില്‍ 10 വരെ ഇതിന് കഴിയില്ല. അതുകൊണ്ട് കായംകുളം, ബി.എസ്.ഇ.എസ് നിലയങ്ങളില്‍നിന്ന് കൂടിയ വിലയ്ക്കുള്ള വൈദ്യുതി വിതരണം ചെയ്യേണ്ടിവരും. ഈ അധികച്ചെലവ് പിന്നീട് താപവൈദ്യുതി സര്‍ചാര്‍ജായി ജനം നല്‍കണം. കായംകുളത്ത് നിന്ന് ഇപ്പോള്‍ തമിഴ്‌നാടിന് കേരളം വൈദ്യുതി നല്‍കുന്നുണ്ട്. പ്രതിസന്ധിവന്നാല്‍ അത് നിര്‍ത്തേണ്ടിവരുന്നതും ബോര്‍ഡിന് സാമ്പത്തിക നഷ്ടമുണ്ടാക്കും. എന്നാല്‍ ലോഡ്‌ഷെഡ്ഡിങ്ങിന് സാഹചര്യമില്ലെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.