സോഷ്യല്‍ മീഡിയകളിലൂടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നതായി കാണിച്ച് മാവേലിക്കര യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. മുഖ്യവരണാധികാരിയായ ആലപ്പുഴ ജില്ലാ കലക്ടര്ക്കാണത്രെ പരാതി നല്‍കിയത്. പരാതി തെരഞ്ഞെടുപ്പ് മാധ്യമ നിരീക്ഷണ വിഭാഗത്തിന്‍െറ പരിഗണനയിലാണ്. സിനിമ-സീരിയല്‍ താരവുമായ ശാലു മേനോനുമൊത്തുള്ള ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്നാണ് കൊടിക്കുന്നലിന്റെ പരാതി.
Comments