You are Here : Home / News Plus

ഇടുക്കി സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും -വി.എം സുധീരന്‍

Text Size  

Story Dated: Wednesday, March 12, 2014 06:59 hrs UTC

ഇടുക്കി സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍. ഇടുക്കി സീറ്റ് നല്‍കുന്നതിലെ ബുദ്ധിമുട്ടുകളെ കുറിച്ച് കേരള കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ അത് മനസിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുധീരന്‍ ഡല്‍ഹിയില്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച്ചക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന്‍്റെ സ്ഥാനാര്‍ത്ഥിപ്പട്ടിക നാളെ പുറത്തുവിടും. കേരളത്തിലെ 15 മണ്ഡലങ്ങളിലെയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കുമെന്നും വി.എം സുധീരന്‍ പറഞ്ഞു. ആര്‍.എസ്.പിയുടെ യു.ഡി.എഫ് പ്രവേശം സോണിയാഗാന്ധിയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.