You are Here : Home / News Plus

കല്‍ക്കരി കേസ്: സി.ബി.ഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു

Text Size  

Story Dated: Monday, March 10, 2014 08:20 hrs UTC

കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ സി.ബി.ഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. ഹൈദരാബാദിലെ കമ്പനിയായ എന്‍.പി.പി.എല്ലിക്കെതിരെയുള്ള കേസിലെ കുറ്റപത്രമാണ് സി.ബി.ഐ സമര്‍പ്പിച്ചിരിക്കുന്നത്. മലാക്സ്മി എനര്‍ജി, നവഭാരത് എന്നീ കമ്പനികളുടെ സംയുക്ത സംരംഭമാണ് എന്‍.പി.പി.എല്‍. കമ്പനിക്കും ഡയറക്ടര്‍മാരായ വൈ.ഹരീഷ് ചന്ദ്ര പ്രസാദ്, പി.ത്രിവിക്രമ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. ഇവര്‍ക്കെതിരെ വഞ്ചന, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഒഡീഷയില്‍ 2250 മൊഗവാട്ട് താപോര്‍ജം ഉല്പാദിക്കുന്ന പദ്ധതിക്കുവേണ്ടിയാണ് എന്‍.പി.പി.എല്ലിന് കല്‍ക്കരിപ്പാടം അനുവദിച്ചത്. എന്നാല്‍ കമ്പനി 200 കോടിയുടെ ലാഭത്തിന് പദ്ധതി എസ്സാര്‍ പവറിന് മറിച്ചു വില്‍ക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.