You are Here : Home / News Plus

പ്രൊഫ.കേശവന്‍ വെള്ളിക്കുളങ്ങര അന്തരിച്ചു

Text Size  

Story Dated: Tuesday, March 04, 2014 08:21 hrs UTC

 

എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രൊഫ.കേശവന്‍ വെള്ളിക്കുളങ്ങര നിര്യാതനായി. 70 വയസായിരുന്നു. അധ്യാപകന്‍, എഴുത്തുകാരന്‍, സാംസ്കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച കേശവന്‍ മാഷ് നിരവധി ഗ്രനഥങ്ങളുടെ കര്‍ത്താവാണ്.

ഊര്‍ജതന്ത്രം അധ്യാപകനായിരു കേശവന്‍ വെള്ളിക്കുളങ്ങര മൂത്തകും മാല്യങ്കര എസ്.എന്‍.എം.കോളേജില്‍ നിന്ന് 2000 മാര്‍ച്ചില്‍ വകുപ്പ് തലവനായാണ് വിരമിച്ചത്. കേരളശാസ്ത്രസാഹിത്യപരിഷത്തിന്‍റെ  വൈസ് പ്രസിഡന്‍്റ്, പ്രസിദ്ധീകരണസമിതി കണ്‍വീനര്‍, യൂറീക്ക പത്രാധിപര്‍, ഇസ്കസ്ഐപ്സോ സംസ്ഥാന സെക്രട്ടറി, സ്റ്റെപ്സ് പ്രസിഡന്‍്റ്, കേരളയുക്തിവാദിസംഘം വൈസ് പ്രസിഡന്‍്റ്, സാക്ഷരതാസമിതി ജില്ലാ കോഓര്‍ഡിനേറ്റര്‍, ഗ്രനഥശാലാസംഘം തൃശൂര്‍ ജില്ലാ ഉപദേശകസമിതി അംഗം, കാന്‍ഫെഡ് തൃശൂര്‍ ജില്ലാ വൈസ്പ്രസിഡന്‍്റ്, കേരളബാലസാഹിത്യഅക്കാദമി പ്രസിഡന്‍്റ്, ബാലശാസ്ത്രഅക്കാദമി പ്രസിഡന്‍്റ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൊടുങ്ങല്ലൂര്‍ ബ്ളോക്ക് വൈസ്പ്രസിഡന്‍്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അച്ചുതമേനോന്‍ സൊസൈറ്റിയായ ആശയുടെ സെക്രട്ടറി, പി.ടി.ബി.പഠനവേദി കവീനര്‍, എം.സി.ജോസഫ് ട്രസ്റ്റ് കവീനര്‍, ഗ്രേറ്റ്മാര്‍ച്ച് പത്രാധിപര്‍, കൊടുങ്ങല്ലൂര്‍ ബാലസാഹിത്യസമിതി രക്ഷാധികാരി, കെ.പി.സി.സി.യുടെ സാംസ്കാരികവിഭാഗമായ സംസ്കാരസാഹിതി സംസ്ഥാനപ്രവര്‍ത്തകസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.