You are Here : Home / News Plus

ഡി.എം.കെ സീറ്റ് വിഭജന ചര്‍ച്ച ഇന്ന്

Text Size  

Story Dated: Tuesday, March 04, 2014 04:14 hrs UTC

ഡി.എം.കെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്ന്  ആരംഭിക്കും. ദേശീയ പാര്‍ട്ടികളുമായോ ഡി.എം.ഡി.കെയുമായോ സഖ്യത്തിലാവാന്‍ കഴിയാത്ത ഡി.എം.കെക്കൊപ്പം മുസ്ലിംലീഗ്, എം.എം.കെ (മനിതനേയ മക്കള്‍ കക്ഷി), വി.സി.കെ (വിടുതലൈ ചുരുതൈകള്‍ കക്ഷി), പുതിയ തമിഴകം എന്നീ കക്ഷികളാണ് സഖ്യത്തിലുള്ളത്. എം.എം.കെ, വി.സി.കെ എന്നിവക്ക് രണ്ട് വീതം സീറ്റും പുതിയ തമിഴകം, മുസ്ലിം ലീഗ് എന്നിവക്ക് ഒന്നും വീതം സീറ്റും ലഭിക്കാനാണ് സാധ്യത. മയിലാടുംതറയും സെന്‍ട്രല്‍ ചെന്നൈയുമാണ് ജവാഹിറുല്ലയുടെ എം.എം.കെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ ഡി.എം.കെയുടെ ചിഹ്നമായ ഉദയസൂര്യനില്‍ വെല്ലൂരില്‍നിന്ന് മത്സരിച്ച് ജയിച്ച മുസ്ലിംലീഗ് കോണി അടയാളത്തില്‍തന്നെ മത്സരിക്കുമെന്ന് ഐ.യു.എം.എല്‍ പ്രസിഡന്‍റ് ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. ചിദംബരം, വില്ലുപുരം എന്നിവയാണ് വി.സി.കെ മത്സരിച്ചത്.
ഇത്തവണ കാഞ്ചീപുരം സംവരണ മണ്ഡലത്തിലും തോള്‍ തിരുമണവാളന്‍റെ  പാര്‍ട്ടിക്ക് കണ്ണുണ്ട്. തിരുമണവാളന്‍ ചിദംബരത്തുനിന്ന് കഴിഞ്ഞ തവണ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പുതിയ തമിഴകത്തിന് സംവരണ മണ്ഡലമായ തെങ്കാശിയായിരിക്കും ലഭിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.