You are Here : Home / News Plus

റിയാദില്‍ കാര്‍ മറിഞ്ഞ് നാലു മലയാളികള്‍ മരിച്ചു

Text Size  

Story Dated: Tuesday, March 04, 2014 04:09 hrs UTC

ഉംറ കഴിഞ്ഞ് റിയാദിലേക്ക് മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് കൈക്കുഞ്ഞ് ഉള്‍പ്പെടെ നാലുപേര്‍ തല്‍ക്ഷണം മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. റിയാദില്‍നിന്ന് 100 കി.മീറ്ററകലെ മുസാഹ് മിയക്ക് സമീപം റിയാദ്-മക്ക ഹൈവേയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടം. കാസര്‍കോട് ഉപ്പള കുബണൂര്‍ സ്വദേശികളായ കെദക്കാര്‍ ഹൗസില്‍ അറബി (65), ഭാര്യ ആയിഷ ബീവി (54), മകന്‍ അബ്ദുല്ലത്തീഫ് (37) എന്നിവരും അബ്ദുല്ലത്തീഫിന്‍റെ  എട്ടുമാസം പ്രായമുള്ള മുഹമ്മദ് ലിയാനുമാണ് മരിച്ചത്.
അബ്ദുല്ലത്തീഫിന്‍റെ  ഭാര്യ നിഷ, മക്കളായ ആയിഷത്ത് ലുബാന, അബ്ദുഹ്മാന്‍, നിഷാന്‍, നിഷയുടെ സഹോദരന്‍ നിസാര്‍, ബന്ധു ഹാരിസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ നിഷ, നിസാര്‍ എന്നിവരെ റിയാദ് ബദീഅയിലെ അമീര്‍ സല്‍മാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ മുസാഹ്മിയയിലെ സെന്‍ട്രല്‍ ആശുപത്രിയിലാണ്. മൃതദേഹങ്ങളും ഇതേ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്. ഒമ്പതംഗ കുടുംബം സഞ്ചരിച്ച ടൊയോട്ട ഫോര്‍ച്യൂണര്‍ കാറാണ് അപകടത്തില്‍പെട്ടത്. വ്യാഴാഴ്ചയാണ് ഇവര്‍ റിയാദില്‍നിന്ന് ഉംറക്ക് മക്കയിലേക്ക് പുറപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് പൊലീസ് പരിക്കേറ്റവരെയും മൃതദേഹങ്ങളും ആശുപത്രിയിലത്തെിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും വിവരമറിഞ്ഞത്. റിയാദിലെ ഫസ ഇന്‍റര്‍നാഷനല്‍ കമ്പനിയില്‍ ഓപറേഷന്‍സ് മാനേജറാണ് മരിച്ച അബ്ദുല്ലത്തീഫ്. ഇദ്ദേഹത്തിന്‍റെ  മാതാപിതാക്കള്‍ ഏതാനും ദിവസം മുമ്പ് സന്ദര്‍ശക വിസയിലാണ് റിയാദിലത്തെിയത്. സിറാജ് (ദുബൈ), അല്‍ത്താഫ് എന്നിവര്‍ ലത്തീഫിന്‍റെ  സഹോദരങ്ങളാണ്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.