ബിഹാറില്‍ ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ജനതാദള്‍ പാര്‍ട്ടിയിലെ പിളര്‍പ്പ് കൂടുതല്‍ രാഷ്ട്രീയ നാടകങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കി. കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച 13 പേരില്‍ ഒമ്പതു പേര് ലാലുവിനൊപ്പം മടങ്ങിയത്തെി.
പിളര്‍പ്പുണ്ടായ ഉടനെ വിമതര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച സ്പീക്കറുടെ നടപടിക്കെതിരെ തിരിച്ചത്തെിയ ഒമ്പതുപേര്‍ക്കൊപ്പം ലാലു നിയമസഭയിലേക്ക് പ്രകടനം നടത്തി. ഇവര്‍ സ്പീക്കറുടെ വസതിക്ക് കല്ളെറിഞ്ഞു.
പിളര്‍പ്പിന് പിന്നില്‍ ബിഹാര്‍ മുഖ്യന്ത്രി നിതീഷ്കുമാറിന്റെ ഗൂഢാലോചനയാണെന്ന് ലാലു ആരോപിച്ചു.
Comments