തിരുവനന്തപുരം : പി.ജെ ജോസഫിനെ ക്ഷണിക്കേണ്ട കാര്യം ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് .കാണുന്നവരെയെല്ലാം ക്ഷണിക്കാന്‍ നില്‍ക്കുന്നവരല്ല ഞങ്ങള്‍ . വിട്ടുപോയവര്‍ക്ക് പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ തിരികെ വരണമെന്ന് തോന്നിയാല്‍ തിരിച്ചു കൊണ്ടുവരുന്ന രീതിയല്ല എല്‍ഡിഎഫിന് ഉള്ളത്. യുഡിഎഫ് ഘടകകക്ഷികള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ സ്വാഭാവികമാണ്. യുഡിഎഫ് വിട്ടവരെ ഇടതുമുന്നണിയിലേയ്ക്ക് ചേര്‍ക്കാനുള്ള നീക്കങ്ങളൊന്നും നടത്തുന്നില്ല. ജേസഫിനെ സ്വാഗതം ചെയ്യുന്ന ഒരു നീക്കവും നടത്തുന്നില്ലെന്നും ഇത്തരം ചര്‍ച്ചകളും നീക്കങ്ങളും നടക്കുന്നത് കേരളാ കോണ്‍ഗ്രസിലാണെന്നും പിണറായി പറഞ്ഞു.
Comments