You are Here : Home / News Plus

ചായക്കച്ചവടക്കാരന്‍ മോദിക്ക് പണവും ഹെലിക്കോപ്റ്ററുകളും എവിടെനിന്ന് ലഭിച്ചു :കെജ്‌രിവാള്‍

Text Size  

Story Dated: Sunday, February 23, 2014 01:14 hrs UTC

ഹരിയാന:ചായക്കച്ചവടക്കാരന്‍ മോദിക്ക് പണവും ഹെലിക്കോപ്റ്ററുകളും എവിടെനിന്ന് ലഭിച്ചുവെന്ന് അരവിന്ദ് കെജ്‌രിവാള്‍ .കോണ്‍ഗ്രസും ബി ജെ പിയും മുകേഷ് അംബാനിയുടെ കൈയ്യിലെ കളിപ്പാവകളാണെന്ന് അദ്ദേഹം ആരോപിച്ചു. തനിക്ക് ഭരിക്കാന്‍ അറിയില്ലെന്നാണ് മറ്റുപാര്‍ട്ടിക്കാര്‍ ആരോപിക്കുന്നത്. എന്നാല്‍ ഡല്‍ഹിയില്‍ എന്തുമാറ്റം സംഭവിച്ചുവെന്ന് അവിടുത്തെ ജനങ്ങള്‍ക്കറിയാം. പോലീസ് കൈക്കൂലി വാങ്ങുന്നില്ല. പാസ്‌പോര്‍ട്ട് ഓഫീസിന് പുറത്ത് ഏജന്റുമാരില്ല. ഡല്‍ഹിയിലെ അഴിമതി കുറഞ്ഞുവെന്നാണ് സര്‍വെകള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അരവിന്ദ് കെജ്‌രിവാള്‍ .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.