You are Here : Home / News Plus

കോണ്‍ഗ്രസ് ഓഫിസിലെ കൊല: ഉന്നതരെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന്പിണറായി

Text Size  

Story Dated: Tuesday, February 11, 2014 06:59 hrs UTC

നിലമ്പൂര്‍ കോണ്‍ഗ്രസ് ബ്ളോക് ഓഫിസില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ ഉന്നതരെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ടെന്ന് സംശയിക്കുന്നതായി പിണറായി വിജയന്‍.
ഉന്നത തലത്തില്‍ ആലോചന നടത്താന്‍ കഴിവുള്ള പ്രമാണിമാര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാം. അതിനാല്‍ സംഭവത്തില്‍ സര്‍ക്കാര്‍ ഗൗരവമായി ഇടപെണമെന്നും പിണറായി പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് പോലീസ് പുറത്തു വിടുന്ന കഥകള്‍ വിചിത്രമാണ്. രണ്ടു പേര്‍ക്ക് മാത്രമായി ഇതെല്ലാം ചെയ്യന്‍ കഴിയില്ല. ചില ആളുകളെ രക്ഷിക്കാന്‍ വേണ്ടിയുള്ള ആസൂത്രിതമായ ശ്രമങ്ങളാണ് തുടക്കം മുതല്‍ നടക്കുന്നത്. അദ്ദഹേം ആരോപിച്ചു.
മൃതദേഹം എത്ര ദിവസം കോണ്‍ഗ്രസ് ഓഫിസില്‍ കിടന്നെന്ന കാര്യം അന്വേഷിക്കേണം. പോലീസ് പറയുന്നതുപോലെ ഓട്ടോ റിക്ഷയില്‍ മൃതദേഹം കൊണ്ടുപോയെന്നത് വിശ്വസിക്കാനാവില്ല. സര്‍ക്കാരും പുതിയ കെ.പി.സി.സി പ്രസിഡന്‍്റും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.