കെ.പി.സി.സി പ്രസിഡണ്ടായി വി.എം. സുധീരന് ചുമതലയേറ്റു. വൈസ് പ്രസിഡണ്ടായി വി.ഡി സതീശനും ചുമതലയേറ്റെടുത്തു. രാവിലെ 11.30 ന് ഇന്ദിരാ ഭവനില്‍ നടന്ന ചടങ്ങിലാണ് സുധീരനും വി.ഡി സതീശനും ചുമതലയേറ്റത്. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമടക്കം നൂറുകണക്കിന് പേര് ചടങ്ങില്‍ പങ്കെടുത്തു.
കേരളത്തില്‍ കോണ്‍ഗ്രസിനെ വിജയത്തില്‍ നിന്ന് വിജയത്തിലേക്ക് നയിക്കാന്‍ പുതിയ നേതൃത്വത്തിനു കഴിയുമെന്ന് സ്ഥാനമൊഴിഞ്ഞ പ്രസിഡന്‍്റ് രമേശ് ചെന്നിത്തല പറഞ്ഞു. ഒന്പതുവര്ഷം കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത് തുടര്‍ന്ന റെക്കോഡുമായാണ് രമേശ് ചെന്നിത്തല സ്ഥാനമൊഴിയുന്നത്.
രാവിലെ വി.എം സുധീരനും, വി.ഡി സതീശനും രമേശ് ചെന്നിത്തലയെഅദ്ദഹത്തേിന്റെ വസതിയില്‍ ചെന്നുകണ്ടിരുന്നു.പിന്നീടാണ് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനിലത്തെി ചുമതലയേറ്റത്.
Comments