You are Here : Home / News Plus

ഗുണ്ടാ നിയമം: കരുതല്‍ തടങ്കല്‍ ഒരു വര്‍ഷമാക്കുമെന്ന്‍ആഭ്യന്തര മന്ത്രി

Text Size  

Story Dated: Tuesday, January 28, 2014 10:38 hrs EST

ഗുണ്ടാ നിയമപ്രകാരമുള്ള കരുതല്‍തടങ്കല്‍ കാലാവധി ഒരു വര്‍ഷമാക്കാനുള്ള നിയമഭേദഗതി അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. നിയമഭേദഗതി ആവശ്യമുള്ളതിനാലാണ് ഈ തീരുമാനം നടപ്പാക്കാന്‍ വൈകുന്നത്. കാലാവധി ഒരു വര്‍ഷമാക്കാന്‍ തത്ത്വത്തില്‍ തീരുമാനമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസന്വേഷണവും ക്രമസമാധാന പരിപാലനവും രണ്ടാക്കുന്നത് പരീക്ഷണാടിസ്ഥാനത്തില്‍ കാസര്‍കോട് ജില്ലയില്‍ നടപ്പാക്കും. വിജയിച്ചാല്‍ മറ്റിടങ്ങളിലും വ്യാപിപ്പിക്കും. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികം നല്‍കാന്‍ തീരുമാനിച്ചെന്നും അടുത്ത മന്ത്രിസഭായോഗം തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ദക്ഷിണ മേഖലയിലെ ഡിവൈ.എസ്.പിമാര്‍ മുതല്‍ മുകളിലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗതീരുമാനം അറിയിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More