You are Here : Home / News Plus

രമ നിരാഹാരം തുടങ്ങിയാല്‍ വി എസ് സന്ദര്‍ശിക്കരുതെന്നു അഭ്യര്‍ത്ഥന

Text Size  

Story Dated: Monday, January 27, 2014 11:56 hrs EST

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ടി പിയുടെ വിധവ കെ കെ രമ നിരാഹാരം തുടങ്ങിയാല്‍ അവരെ വി എസ് അച്യുതാനന്ദന്‍ സന്ദര്‍ശിക്കരുതെന്ന് സി പി എമ്മിന്‍റെ അഭ്യര്‍ത്ഥന. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സെക്രട്ടറി പിണരായി വിജയന്‍ നേരിട്ടാണ് ഈ അഭ്യര്‍ത്ഥന നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിയാവുന്ന വിധത്തിലെല്ലാം ഇക്കാര്യത്തില്‍ വി എസിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് പറഞ്ഞ പിണറായി പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന വി എസ് മാനിക്കുമെന്നാണ് പ്രതീക്ഷയെന്നും അറിയിച്ചു. കണ്ണൂരില്‍ ബി ജെ പി വിമതരെ സി പി എമ്മിലേക്ക് സ്വീകരിക്കുമ്പോള്‍ അവരിലെ പ്രതികളെ എടുക്കില്ലെന്ന് പിണറായി സംസ്ഥാന കമ്മിറ്റിയില്‍ അറിയിച്ചു. സി പി എം പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ പ്രതികളെ ഒഴിവാക്കും. ഇക്കാര്യം വിമത നേതാക്കളെ അറിയിച്ചതായും പിണറായി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More