You are Here : Home / News Plus

എന്‍ഡോസള്‍ഫാന്‍: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Monday, January 27, 2014 03:56 hrs EST

എന്‍ഡോസള്‍ഫാന്‍ ദുരിധ ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം ലംഘിച്ചെന്ന് ആരോപിച്ച് കെ കുഞ്ഞിരാമന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ദുരിത ബാധിതരെ ദേശദ്രോഹികളായി സര്‍ക്കാര്‍ ചിത്രീകരിച്ചു എന്നും പ്രതിപക്ഷം അരോപിച്ചു. അതേസമയം എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 3 ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. കൂടുതല്‍ പഞ്ചായത്തുകളിലേക്ക് കൂടി ധനസഹായം വ്യാപിപ്പിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടം എഴുതി തള്ളും. സമരംനടത്തുന്ന എന്‍ഡോസള്‍ഫാന്‍ ഇരകളുടെ രക്ഷിതാക്കളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിനായി കൃഷിമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സമരക്കാര്‍ തയ്യാറായാല്‍ ഇന്നുതന്നെ ചര്‍ച്ചനടത്താമെന്നും മുഖ്യമന്ത്രി സഭയില്‍ വിശദീകരിച്ചു. സര്‍ക്കാറുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് എന്‍ഡോസള്‍ഫാന്‍ സമരസമിതി അറിയിച്ചിട്ടുണ്ട്. സര്‍ക്കാറുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് എന്‍ഡോസള്‍ഫാന്‍ സമരസമിതി അറിയിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.