You are Here : Home / News Plus

രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു

Text Size  

Story Dated: Sunday, January 26, 2014 08:57 hrs UTC

കനത്ത സുരക്ഷാ സന്നാഹത്തിനിടെ രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഡല്‍ഹി രാജ്പഥില്‍ നടക്കുന്ന പരേഡില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിവാദ്യം സ്വീകരിച്ചു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ മുഖ്യാതിഥിയായിരുന്നു. ഡല്‍ഹി ഏരിയ ജനറല്‍ കമാന്റിംഗ് ഓഫീസര്‍ ലഫ്റ്റനന്റ് ജനറല്‍ സുബ്രകോ മിത്ര നയിക്കുന്ന പരേഡില്‍ വിവിധ സംസ്ഥാനങ്ങളുടെ ഫ്‌ളോട്ടുകള്‍ നിരന്നു. കര-നാവിക-വ്യോമ സേനാംഗങ്ങള്‍ക്കു പുറമെ എന്‍സിസി കേഡറ്റുകളും അര്‍ധ സൈനികരും ഉള്‍പ്പെടെ 5000 പേര്‍ പരേഡില്‍ പങ്കെടുത്തു. പരേഡില്‍ വ്യോമസേനയുടെ ശക്തിപ്രകടനം നടന്നു. രാജ്യത്തിന്റെ ആദ്യ സ്വദേശ നിര്‍മിതി യുദ്ധവിമാനമായ തേജസ്, അര്‍ജുന്‍ എംകെ രണ്ട്, ടി 90 ഭീഷ്മ ടാങ്ക് തുടങ്ങിവ പരേഡില്‍ അണിനിരന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.