You are Here : Home / News Plus

സ്വതന്ത്രനായി മത്സരിക്കാനില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ്

Text Size  

Story Dated: Saturday, January 25, 2014 03:36 hrs UTC

സ്വതന്ത്രനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്. തനിക്ക് യുഡിഎഫ് സീറ്റ് കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സിസ് ജോര്‍ജിനെ ഇടുക്കിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കുന്നത് സംബന്ധിച്ച് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം അല്‍ഫോണ്‍സ് കണ്ണന്താനം തന്നോട് അഭിപ്രായം തേടിയതായി ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇന്നലെ രൂപത ആസ്ഥാനത്ത് എത്തിയാണ് കണ്ണന്താനം ബിഷപ്പിനെ സന്ദര്‍ശിച്ചത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിലെ കോണ്‍ഗ്രസ് വിരുദ്ധത നേട്ടമാക്കി മാറ്റാനായിരുന്നു ബിജെപിയുടെ ശ്രമം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.