You are Here : Home / News Plus

സരിത സാരി വാങ്ങിയത് 13 ലക്ഷം രൂപയ്ക്ക്!

Text Size  

Story Dated: Tuesday, January 07, 2014 12:00 hrs EST

സോളാര്‍ കേസിലെ പ്രതികളായ സരിത എസ്. നായരും ബിജു രാധാകൃഷ്ണനും തട്ടിപ്പിലൂടെ സ്വരൂപിച്ച തുക ചെലവിട്ടതിന്‍റെ കണക്ക് പുറത്ത്. കേസ് അന്വേഷിച്ച പൊലീസാണ് കണക്കുകള്‍ കോടതിയില്‍ സമര്‍പ്പിച്ചത്.സിനിമാ താരങ്ങള്‍ക്ക് ഇരുപത് ലക്ഷം രൂപ നല്‍കുകയും നടി ശാലു മേനോന് വീട് നിര്‍മിക്കാന്‍ ബിജു രാധാകൃഷ്ണന്‍ ഒരു കോടി 20 ലക്ഷം രൂപയും നല്‍കി.
പോലീസ് സമര്‍പ്പിച്ച കണക്കനുസരിച്ച് ഇരുവരും ചേര്‍ന്ന് ആറു കോടിയുടെ തട്ടിപ്പാണ് നടത്തിയത്. ഇതനുസരിച്ച് സരിത സാരി വാങ്ങാന്‍ 13 ലക്ഷം രൂപയും മൂന്ന് വര്‍ഷത്തെ വീട്ടുചെലവിന് ഇരുപത് ലക്ഷം രൂപയും ചെലവഴിച്ചു. മൂന്ന് ദിവസത്തെ ഊട്ടിയാത്രയ്ക്ക് അഞ്ച് ലക്ഷം രൂപയും ടീം സോളാറിന്‍റെ പരസ്യത്തിനായി 25 ലക്ഷം രൂപയും നക്ഷത്ര ഹോട്ടലിലെ താമസത്തിന് ആറ് ലക്ഷം രൂപയും പരിസ്ഥിതി അവാര്‍ഡിന് പത്ത് ലക്ഷം രൂപയും ചെലവാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More