You are Here : Home / News Plus

ക്ഷണിച്ചത് തോമസ് ഐസക്കാണെന്ന് ഗൗരിയമ്മ

Text Size  

Story Dated: Tuesday, January 07, 2014 08:38 hrs EST

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ തന്നെ ക്ഷണിച്ചത് സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി. തോമസ് ഐസക്കാണെന്ന് ജെ.എസ്.എസ്. നേതാവ് കെ. ആര്‍. ഗൗരിയമ്മ പറഞ്ഞു. പിണറായി വിജയന് ഓര്‍മക്കുറവാണെന്നും ഗൗരിയമ്മ കൂട്ടിച്ചേര്‍ത്തു.പാര്‍ട്ടിയിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് സി.പി.എമ്മുമായി ചര്‍ച്ച നടത്തിയത് വാസ്തവമാണ്. തോമസ് ഐസക്കുമായാണ് ജെ.എസ്.എസ്. നേതാക്കള്‍ ചര്‍ച്ച നടത്തിയത്. മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാകാന്‍ വേണ്ടിയാണ് തന്നെ ക്ഷണിച്ചത്. എന്നാല്‍ തന്നെ മാത്രം പാര്‍ട്ടിയിലെടുക്കാമെന്ന സി.പി.എം. നിലപാടില്‍ പാര്‍ട്ടിയുടെ ഓഫര്‍ നിരസിക്കുകയായിരുന്നു. ഇതോടെയാണ് ചര്‍ച്ചയാണ് വഴിമുട്ടിയത് -ഗൗരിയമ്മ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.