You are Here : Home / News Plus

അയ്യപ്പന്‍മാര്‍ക്ക് മര്‍ദ്ദനം: ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു

Text Size  

Story Dated: Tuesday, January 07, 2014 08:34 hrs EST

ശബരിമലയിലെത്തിയ അയ്യപ്പന്‍മാരെ പൊലീസ് കൈയേറ്റം ചെയ്ത സംഭവത്തില്‍ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. ഇന്നലെ രാത്രിയാണ് ശബരിമലയില്‍ ഭക്തരെ പോലീസ് മര്‍ദ്ദിച്ചത്. സംഭവം പുറത്തായതോടെ ഇന്നു രാവിലെ ഹൈക്കോടതി സ്‌പെഷ്യല്‍ കമ്മീഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. സന്നിധാനത്ത് തീര്‍ഥാടകരെ പോലീസ് മര്‍ദ്ദിച്ച സംഭവത്തെക്കുറിച്ച് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ അന്വേഷിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. തീര്‍ഥാടകരുടെ വാഹനം സ്‌പെഷ്യല്‍ കമ്മീഷണറുടെ അനുമതിയില്ലാതെ തടയരുതെന്നും ഹൈക്കോടതി പറഞ്ഞു.പൊലീസിന്റെ ഭാഗത്ത് നിന്നും തെറ്റ് സംഭവിച്ചതായി ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ കെ ബാബു പോലീസ് മര്‍ദ്ദനത്തെക്കുറിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. സന്നിധാനത്തേക്കെത്തുന്ന അയ്യപ്പന്‍മാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി നിയോഗിക്കപ്പെട്ട പൊലീസുകാരാണ് ഭക്തരെ മര്‍ദ്ദിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More