You are Here : Home / News Plus

പുറത്താക്കിയ ആളെ മുഖ്യമന്ത്രി ആക്കേണ്ട ഗതികേടില്ല: പിണറായി

Text Size  

Story Dated: Tuesday, January 07, 2014 08:32 hrs EST

ജെഎസ്എസ് നേതാവ് ഗൗരിയമ്മയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ആളെ മുഖ്യമന്ത്രി ആക്കേണ്ട ഗതികേടില്ലെന്ന് പിണറായി പറഞ്ഞു. ഗൗരിയമ്മയുടെ പ്രസ്താവനയ്ക്ക് തോമസ് ഐസക് മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ എല്‍ഡിഎഫ് ക്ഷണിച്ചെന്ന് ഗൗരിയമ്മ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. തന്നെ പുറത്താക്കിയത് എന്തിനെന്ന് ആദ്യം വിശദീകരിക്കണമെന്ന മറുപടിയാണ് ഇതിന് നല്‍കിയതെന്നും അവര്‍ പറഞ്ഞിരുന്നു. വി എസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആദ്യം പരിഗണിച്ചത് തന്നെയാണെന്നാണ് ഗൗരിയമ്മ വെളിപ്പെടുത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More