You are Here : Home / News Plus

പ്രവാസി ദിവസ് 2014ന് ഇന്ന് തുടക്കമാകും

Text Size  

Story Dated: Tuesday, January 07, 2014 02:18 hrs EST

പ്രവാസി ഭാരതീയ ദിവസ് 2014 ചൊവ്വാഴ്ച ഡല്‍ഹിയില്‍ തുടങ്ങും. മൂന്നുദിവസം നീളുന്ന സമ്മേളനം ഇന്ത്യന്‍ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധവിഷയങ്ങള്‍ ചര്‍ച്ചചെയ്യും. വിഞ്ജാന്‍ ഭവനില്‍ നടക്കുന്ന സമ്മേളനത്തിന്‍റെ  ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രവാസികാര്യ മന്ത്രി വയലാര്‍ രവി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബുധനാഴ്ച രാവിലെ 10ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സമ്മേളനം ഔ ദ്യോഗികമായി ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രവാസി ഭാരതീയ ദിവസ് സമ്മാന്‍ പുരസ്കാരങ്ങളും അദ്ദേഹം വിതരണം ചെയ്യും. 14 പേരാണ് ഇക്കുറി പുരസ്കാരത്തിന് അര്‍ഹരായത്. ഇവരുടെ പേരുകള്‍ ചടങ്ങിന് തൊട്ടു മാത്രമേ പ്രഖ്യാപിക്കൂ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More