You are Here : Home / News Plus

ഡല്‍ഹി ജല ബോര്‍ഡിലെ 800 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

Text Size  

Story Dated: Tuesday, January 07, 2014 02:12 hrs EST

 

ആം ആദ്മി സര്‍ക്കാര്‍ ഡല്‍ഹി ജല ബോര്‍ഡിലെ 800 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ജലവിതരണം കാര്യക്ഷമമാക്കുന്നതിന്‍റെ  ഭാഗമായാണ് ആം ആദ്മി സര്‍ക്കാര്‍ ഒറ്റയടിക്ക് 800 പേരെ സ്ഥലം മാറ്റിയത്. ഡല്‍ഹി ജല ബോര്‍ഡിന്‍റെ  ചെയര്‍പേഴ്സണ്‍ കൂടിയായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ  നിര്‍ദേശം അനുസരിച്ചാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയത്.

ഡിസംബര്‍ 28 ന് മുഖ്യമന്ത്രിയായി ചുമതലയേറ്റ കെജ്രിവാള്‍ അന്നു തന്നെ ജല ബോര്‍ഡിന്‍റെ  സി.ഇ.ഒ ദെബാശിശ് മുഖര്‍ജിയെ സ്ഥലംമാറ്റിയിരുന്നു.
മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ ഒരേ സ്ഥലത്തു ജോലി ചെയ്തു വരുന്ന ഉദ്യോഗസ്ഥര്‍ക്കാണ് ഇപ്പോള്‍ സ്ഥലം മാറ്റിയിരിക്കുന്നതെന്ന് ജല ബോര്‍ഡിലെ സീനിയര്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More